Monday, June 4, 2012
MARTIN LUTHER KING's MOTIVATIONAL QUOTES
10 Tips for Public Speaking
1.Know your material. Pick a topic you are interested in. Know more
about it than you include in your speech. Use humor, personal stories and conversational language – that way you won’t easily forget what to say.
2.Practice. Practice. Practice! Rehearse out loud with all equipment you plan on using. Revise as necessary. Work to control filler words; Practice, pause and breathe. Practice with a timer and allow time for the unexpected.
3.Know the audience. Greet some of the audience members as they arrive. It’s easier to speak to a group of friends than to strangers.
4.Know the room. Arrive early, walk around the speaking area and practice using the microphone and any visual aids.
5.Relax. Begin by addressing the audience. It buys you time and calms your nerves. Pause, smile and count to three before saying anything. ("One one-thousand, two one-thousand, three one-thousand. Pause. Begin.) Transform nervous energy into enthusiasm.
6.Visualize yourself giving your speech. Imagine yourself speaking, your voice loud, clear and confident. Visualize the audience clapping – it will boost your confidence.
7.Realize that people want you to succeed. Audiences want you to be interesting, stimulating, informative and entertaining. They’re rooting for you.
8.Don’t apologize for any nervousness or problem – the audience probably never noticed it.
9.Concentrate on the message – not the medium. Focus your attention away from your own anxieties and concentrate on your message and your audience.
10.Gain experience. Mainly, your speech should represent you — as an authority and as a person. Experience builds confidence, which is the key to effective speaking. A Toastmasters club can provide the experience you need in a safe and friendly environment.
Tuesday, February 28, 2012
Health Tips

ചെറുപ്പം നിലനിര്‍ത്താന്‍ എന്തു കഴിക്കാം
ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.
തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.
നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം.
നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.
ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.
പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം